Thursday, 27 June 2013

എനിക്ക് എല്ലാമൊന്നു മറക് ക ണം.
ലഹരിയില്ലാത്ത അബോധാവസ്ഥയെ,
കാഴ്ച്ചകള്‍ മങ്ങിത്തുടങ്ങിയ എന്റെ പകലുകളെ,
ഏറെ തെറ്റി മിടിച്ച ഹൃദയത്തെ,
കരയാതെ അലറികരഞ്ഞ രാത്രിയെ,
എന്റെ ചോര മുക്കി അത്താഴം കഴിച്ചവരെ,
കഴുത്തില്‍ കുരുക്കിട്ട സ്നേഹിതരെ,
ഞാനരിയാതെ എന്നെ വെറുത്തവരെ,

മറന്ന് മറന്ന്
മറവിയുടെ അവസാനം നിന്നെയോര്‍ത്ത്-
എനിക്ക് എല്ലാമൊന്നു മറക്കണം.
അരുണ്‍

No comments:

Post a Comment