Sunday, 23 June 2013

നഗരങ്ങളിലെ പാവകരടികള്‍

ഇന്നലെ പെയ്തൊഴിഞ്ഞ മഴയായി നീ എന്‍റെ കണ്ണീരില്‍ നിന്നു ഇറ്റിറ്റ് വീഴുമ്പോഴും ഞാന്‍ നിന്നെ ഹൃദയം പറിച്ചു നല്‍ക്കാന്‍ വിധം സ്നേഹിച്ചിരുന്നു... പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നത് ഞാന്‍ നിനക്കായ് എന്‍റെ ഹൃദയം പറിച്ചു നിന്‍റെ നേരെ നീട്ടിയിരുന്നു എന്നാണ്.... അപ്പോഴും നീ എന്നെ നിന്‍റെ കപടപ്രണയത്തിന്‍ മറച്ചു വച്ച് എന്നെ നോക്കി പുഞ്ചിരിച്ചു... നിനക്ക് പാവകരടികള്‍ വല്ലാത്ത ഭ്രമമായിരുന്നു.പ്രത്യേകിച്ചും ഞാന്‍ സമ്മാനിച്ചിരുന്ന പാവകരടികള്‍....! ഗ്രാമീണതയില്‍ നിന്നു നീ എന്നെ നാഗരികനാക്കി.... നഗരങ്ങള്‍ എന്നെ മോഹിപ്പിച്ചിരുന്നില്ല...പക്ഷെ നിനക്കായ് ഞാന്‍ നഗരങ്ങളെ സ്നേഹിച്ചു... അപ്പോഴും നീ എന്‍റെ കൂടെ ഉണ്ടായിരുന്നു... ഉണ്ടാകുമെന്ന് നീ വിശ്വസിപ്പിച്ചു.... നഗരങ്ങളിലെ പാവകരടികള്‍ നിനക്കായ് വീണ്ടും ഞാന്‍ സമ്മാനിച്ചുകൊണ്ടിരുന്നു.... ഒരുനാള്‍ ഞാനും കണ്ടറിഞ്ഞു, ആധുനിക നഗരജീവിതം.... പണം തന്നെ എന്‍റെ സ്നേഹത്തിനെക്കാള്‍ ജയം നിനക്കും, തോല്‍വി എനിക്കും സമ്മാനിച്ചപ്പോള്‍ നിനക്കായ് കൊണ്ട് വന്ന ആ പാവകരടിയേയും ഞാന്‍ വലിച്ചെറിഞ്ഞു... ഇനിയും ഞാന്‍ ജീവിക്കും... സ്നേഹത്തിന്‍റെ വിലയുള്ള പാവകരടികളുടെ സ്വന്തം ഗ്രാമീണനായി....!

No comments:

Post a Comment